2015 ഡിസംബർ 22, ചൊവ്വാഴ്ച

ഓർമകൾക്ക് ഒരു ഇടവേള..

സ്മരണകൾ നിറക്കുന്നു നിറമാർന്ന നിനവുകൾ ..! ,
ഗദകാല ഓർമ്മകൾ മറവികളിൽ നിറയുന്നു..

ദൂരെ ദൂരെ മറയുന്നു പക്ഷി പോൽ ,
മറയുന്നു മായുന്നു  ഓർമ്മകൾ മറവിയിൽ..

ഇന്നലകൾ മറയുന്നപോൽ മറക്കുന്നു ,
 നാം ഇന്നു മധുരമാ ഓർമ്മകൾ..!!

കാലം മറക്കുന്നു മുറിവുള്ള ഓർമ്മകൾ..
വേദന പടരാതെ ജീവിത യാത്രയിൽ !

എങ്കിലും ഓർമ്മകൾ ഇന്നും എൻ ആത്മാവിൽ
തെളിക്കുന്നു പൊൻ തിരി നാളങ്ങൾ ഇതെന്നും..